Latest Videos

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

By Web DeskFirst Published Nov 18, 2017, 7:27 PM IST
Highlights

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. മുക്കം സ്വദേശി ഫസല്‍ റഹ്മാണ് മരിച്ചത്. മണല്‍ റെയ്ഡ് നടത്തുന്നതിനിടെ പുഴയില്‍ ചാടിയ യുവാവാണ് മരിച്ചത്. ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് മഞ്ചേരി ജയിലില്‍ കഴിയുന്ന ഫൈജാസിന്റെ സഹോദരനാണ് ഫസല്‍.

മണല്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് ഫസല്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പലരെയും പോയ ദിവസങ്ങളില്‍ മുക്കം പൊലീസ് അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുന്നെന്ന് സമരസമിതി നേതാവ് സി പി ചെറിയമുഹമ്മദ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

രണ്ടു ദിവസം മുന്‍പ് ഒരു ടിപ്പര്‍ ലോറി ഡ്രൈവറെ പിടികൂടിയ പൊലീസ് ഇയാളെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയ്യാളെ പൊലീസ് തന്നെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഫസലിന്റെ മരണം പല സംശയങ്ങളും സൃഷിട്ടിക്കുന്നുണ്ട്. പുഴയോരത്ത് അധികം വെള്ളം ഇല്ലാത്ത ഭാഗത്ത് നിന്നാണ് ഫസലിന്റെ മൃതദേഹം ലഭിച്ചത്. ഇയാളുടെ ഫോണ്‍ പൊലീസിന്റെ കയ്യില്‍ ആണ്. ഇവയെല്ലാം ഫസലിന്റെ മരണത്തില്‍ പല സംശയങ്ങളും ഉയരുന്നുണ്ട് സി പി ചെറിയമുഹമ്മദ് പറഞ്ഞു.

click me!