കോര്‍പറേഷന്‍ കൗണ്‍സിലറുടെ മരണം: യുവാവിനെ റിമാന്‍ഡ് ചെയ്‌തു

Web Desk |  
Published : Sep 15, 2016, 03:54 PM ISTUpdated : Oct 05, 2018, 01:04 AM IST
കോര്‍പറേഷന്‍ കൗണ്‍സിലറുടെ മരണം: യുവാവിനെ റിമാന്‍ഡ് ചെയ്‌തു

Synopsis

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ അംഗം കോകിലയും അച്ഛനും കാറിടിച്ച് മരിച്ച കേസില്‍ മരുത്തടി സ്വദേശി അഖില്‍ അലക്‌സിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരവൂര്‍ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. അഖിലിന് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്‌ കൂടാതെ സൗദിയുടെ ഡ്രൈവിങ് ലൈസന്‍സും ഉണ്ട്. ഇവ രണ്ടും ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാനായി നേരത്തെ പൊലീസ് രക്തം ശേഖരിച്ചിരുന്നു. ആ റിപ്പോട്ട് കിട്ടിയാല്‍ മാത്രമെ പ്രതി മദ്യപിച്ചിരുന്നോ എന്ന് ഉറപ്പ് വരുത്താനാകൂ. കൊല്ലം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിനും രാഹുലും വേദി പങ്കിടില്ല; രാഹുലിന്റെ തമിഴ്നാട് പര്യടനം നാളെയാണ് തുടങ്ങുന്നത്
'ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്, ഇത് രാജ്യവിരുദ്ധ നീക്കം'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി,സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ ബഹളം