ഭാര്യയുമായി വഴക്കിട്ട് യുവാവ് ഫേസ്ബുക്ക് ലൈവില്‍ മകളോടൊപ്പം ജീവനൊടുക്കി

Published : Apr 26, 2017, 04:18 AM ISTUpdated : Oct 04, 2018, 11:54 PM IST
ഭാര്യയുമായി വഴക്കിട്ട് യുവാവ് ഫേസ്ബുക്ക് ലൈവില്‍ മകളോടൊപ്പം ജീവനൊടുക്കി

Synopsis

ബാങ്കോക്ക്:  ഭാര്യയുമായി വഴക്കിട്ട് യുവാവ് ഫേസ്ബുക്ക് ലൈവില്‍ കൈക്കുഞ്ഞുമായി ജീവനൊടുക്കി. തായ്‌ലാന്‍ഡിലാണ് സംഭവം. തിങ്കളാഴ്ച ഫുക്കെറ്റിലെ ഒരു ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. 21 കാരനായ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കൈക്കുഞ്ഞുമായി തൂങ്ങി മരിക്കുകയായിരുന്നു.

സംഭവം ഫേസ്ബുക്ക് ലൈവില്‍ കണ്ട യുവാവിന്റെ ബന്ധുക്കള്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഫേസ്ബുക്ക് അധികൃതര്‍ യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ചു. ആത്മഹത്യ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തുവെന്നും അവര്‍ ബന്ധുക്കളെ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്
2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി