കൂട്ടുകാരന്‍റെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍

Published : Nov 09, 2017, 05:01 PM ISTUpdated : Oct 05, 2018, 02:03 AM IST
കൂട്ടുകാരന്‍റെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍

Synopsis

ആലപ്പുഴ: കൂട്ടുകാരന്‍റെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോന്നി സ്വദേശി സതീഷാണ് പിടിയിലായത്. ആലപ്പുഴ എടത്വായില്‍നിന്നാണ് സതീഷ് അറസ്റ്റിലായത്. ഉറ്റസുഹൃത്തിന്‍റെ അമ്മയെയാണ് 23കാരനായ സതീഷ്  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.  

ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴുമണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ സതീഷ് മകന്‍ വീട്ടിലില്ലെന്ന് അറിയിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നിന്നു. ഇതിനിടെ ഇയാള്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളവുമായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

സ്ത്രീ ബഹളം വച്ചതോടെ സതീഷ് ഓടി രക്ഷപെടുകയായിരുന്നു. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ. എടത്വയില്‍ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്