പയ്യന്നൂരില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Web Desk |  
Published : Mar 11, 2017, 12:32 PM ISTUpdated : Oct 04, 2018, 04:45 PM IST
പയ്യന്നൂരില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Synopsis

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂരില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ സ്വദേശി ബാലകൃഷ്ണനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ട്യൂഷന് പോയി മടങ്ങിയ കുട്ടിയെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെയാണ് കേസിനാധാരമായ സംഭവം. രാവിലെ എട്ടരയ്ക്ക് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ഇയാള്‍ വഴിയില്‍ വെച്ച് പിടികൂടി. ആള്‍ത്തിരക്കില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കി. 47കാരനായ ഇയാളെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്‌സോയും ഇയാള്‍ക്ക് മല്‍ ചുമത്തി. പൊലീസിന് പുറമെ ചൈല്‍ഡ് ലൈനിലും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടിയുടെ ജനനേന്ദ്രിയ ഭാഗത്ത് ഇയാളുടെ അതിക്രമത്തില്‍ നേരിയ പരിക്കുകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു