പെണ്‍മക്കളെ പീഡിപ്പിക്കാന്‍ അയാള്‍ ഭാര്യയെ ജോലിക്കയച്ചു പക്ഷേ പൊലീസ് പിടിയിലായത് ഇങ്ങനെ

Web Desk |  
Published : Apr 11, 2018, 12:31 PM ISTUpdated : Jun 08, 2018, 05:51 PM IST
പെണ്‍മക്കളെ പീഡിപ്പിക്കാന്‍ അയാള്‍ ഭാര്യയെ ജോലിക്കയച്ചു പക്ഷേ പൊലീസ് പിടിയിലായത് ഇങ്ങനെ

Synopsis

മകളെ  ഇയാള്‍ പഠനമുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു നാലു കുട്ടികളുടെ പിതാവാണ് അറസ്റ്റിലായ ഫാഷന്‍ ഡിസൈനര്‍

മുംബൈ: ഭാര്യയെ ജോലിക്കയ്ച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പട്ടാപ്പകല്‍ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ പൊലീസ് പിടിയിലായി. മുംബൈ സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളമായി നടന്ന പീഡനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് ഇവരെ കൂടാതെ മൂന്നു വയസുള്ള മകനും മകളുമുണ്ട്. 

വീടിന്റെ രണ്ടാം നിലയിലായിരുന്നു ഇയാളുടെ ഓഫീസ് മുറിയും കുട്ടികളുടെ പഠനമുറിയും . വീട്ടിലുള്ള മാതാപിതാക്കള്‍ക്ക് വീടിന്റെ താഴത്തെ നിലയില്‍ സൗകര്യമൊരുക്കിയ ഇയാള്‍ ഭാര്യയ്ക്ക് ജോലി സംഘടിപ്പിച്ച് നല്‍കി വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. പതിനേഴുകാരിയായ മകളെ  ഇയാള്‍ പഠനമുറിയിലെത്തി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നിശബ്ദ്ധയാക്കുകയുമായിരുന്നു. രണ്ടാമത്തെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്ത മൂത്ത മകളെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പിതാവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കുട്ടികള്‍ അമ്മയോട് വിവരം പറയാന്‍ ധൈര്യപ്പെട്ടത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തതും ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോദി സർക്കാരിൻ്റെ ദിവസങ്ങൾ എണ്ണപ്പെട്ടു'; കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഉടൻ അധികാരം നഷ്ടപ്പെടുമെന്നും മമത ബാനർജി
സുപ്രധാന സൈനിക കരാർ സ്വകാര്യ കമ്പനിക്ക് നൽകാൻ കേണലിൻ്റെ വഴിവിട്ട നീക്കം: പൊളിച്ച് സിബിഐ, കുറ്റാരോപിതൻ അറസ്റ്റിൽ