പത്മനാഭസ്വാമിക്ഷേത്രത്തിലെ ശംഖ് മോഷ്ടിച്ചയാൾ പിടിയിൽ

By Web DeskFirst Published Mar 25, 2017, 9:49 AM IST
Highlights

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച. ശ്രീകോവിലനു സമീപത്തുനിന്നും പൂ‍ജക്കു ഉപയോഗിക്കുന്ന ശംഖ് മോഷണം പോയിട്ടും സുരക്ഷാ ജീവനക്കാർ അറിഞ്ഞില്ല. മണിക്കൂറുകള്‍ക്കുശേഷം ശംഖ് മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി പരമാനന്ദയെ  തമ്പാനൂർ സി ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ശ്രീകോവിലിന് സമീപമാണ് ശീവേലിക്ക് ഊതുന്ന ശംഖ് സൂക്ഷിക്കുന്നത്. അതീവസുരക്ഷ മേഖലയായ ഇവിടെ സി സി ടി വി ക്യാമറകള്‍ വഴി 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് ഭാക്ഷ്യം. ഇവിടെ നിന്നാണ് രാവിലെ ക്ഷേത്ര ദർശനത്തെത്തിയ ജാർഖണ്ഡ് സ്വദേശി പരമാനന്ദ ശംഖ് മോഷ്ടിച്ചത്.

മോഷണം നടന്ന മണിക്കൂറുകൾക്കു ശേഷമാണ് ഇക്കാര്യം പൊലീസ് അറിയുന്നത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ ഒരാള്‍ ശംഖെടുക്കുന്നത് കണ്ടു. ഉടൻ നഗരത്തിലെ പൊലീസിന് വിവരം കൈമാറി. തമ്പാനൂരിലെ ലോഡ്ജിലെത്തിയ പരാമമന്ദൻ രാമേശ്വരത്തേക്ക് പോകാനുള്ള തയ്യാറാടപ്പിലായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഇതിനകം പൊലീസ് ടാക്സി ഡ്രൈവർമാരെയും ലോഡ്ജ് ജീവനക്കാരെയും കാണിച്ചിരുന്നു. തമ്പാനൂർ സി ഐ പൃഥിരാജിന് കിട്ടിയ വിവരത്തെ തുടർന്ന് പരമാനന്ദയുടെ ലോഡ്ജ് മുറിയിൽ ന‍ടത്തിയ പിശോധയിൽ ശംഖ് കണ്ടെത്തി.

പൂ‍ജക്കുവേണ്ടിയാണ് ശംഖ് എടുത്തതെന്ന് പരമാന്ദ പൊലിസിനോട് പറഞ്ഞു. ക്ഷേത്രത്തിലെ സുരക്ഷ ചുമതലയുള്ള എസ് പി വിരമിച്ചശഷം ഇവിടെ പകരം നിയമനം നടത്തിയിട്ടില്ല. തിരുവനന്തപുരം അഡ്മിനിസ്ട്രേഷൻ ഡി സി പിക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. വീഴ്ചയെ കുറിച്ച് അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി.

 

click me!