രണ്ട് ഭാര്യമാര്‍ തമ്മില്‍ കണ്ടതോടെ ഭര്‍ത്താവ് പോലീസ് വലയിലായി

Web Desk |  
Published : May 03, 2018, 09:58 AM ISTUpdated : Jun 08, 2018, 05:45 PM IST
രണ്ട് ഭാര്യമാര്‍ തമ്മില്‍ കണ്ടതോടെ ഭര്‍ത്താവ് പോലീസ് വലയിലായി

Synopsis

രണ്ട് ഭാര്യമാര്‍ തമ്മില്‍ കണ്ടതോടെ ഭര്‍ത്താവ് പോലീസ് വലയിലായി. രാജസ്ഥാന്‍ സ്വദേശി സമീര്‍ എന്ന വ്യവസായായ വിവാഹ തട്ടിപ്പുകാരനാണ് പോലീസ് വലയിലായത്

ലഖ്നൗ : രണ്ട് ഭാര്യമാര്‍ തമ്മില്‍ കണ്ടതോടെ ഭര്‍ത്താവ് പോലീസ് വലയിലായി. രാജസ്ഥാന്‍ സ്വദേശി സമീര്‍ എന്ന വ്യവസായായ വിവാഹ തട്ടിപ്പുകാരനാണ് പോലീസ് വലയിലായത്. വിവാഹങ്ങള്‍ കഴിച്ച് അക്കാര്യം രഹസ്യമാക്കി ഭാര്യമാര്‍ക്ക് മുഖം നല്‍കാതെ മുങ്ങിനടക്കുകയായിരുന്ന ഇയാള്‍ ലഖ്നൗവിലാണ് പിടിയിലായത്.  അഷ്ഫ എന്ന ഉത്തര്‍പ്രദേശുകാരിയാണ് ലക്‌നൗ, താകുര്‍ഗഞ്ച് പൊലീസിന് മുന്നില്‍ ഇയാള്‍ക്കെതിരെ പരാതിയുമായെത്തിയത്. സമീര്‍ എന്നയാള്‍ക്ക് ഒന്‍പത് ഭാര്യമാരുണ്ടെന്നും അതില്‍ ഏഴാമത്തെയാളാണ് താനെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇയാള്‍ പിടിയിലായതോടെ സമീര്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ, താന്‍ പറഞ്ഞ തമാശ ഭാര്യ വിശ്വസിച്ചതാണെന്നും സത്യത്തില്‍ മൂന്ന് കല്യാണമേ കഴിച്ചിട്ടുള്ളൂവെന്ന് കുറ്റമേറ്റുപറഞ്ഞു. 

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, സമീറിന് നേഹയെന്ന യുവതിയില്‍ നിന്ന് നിരന്തരം കോളുകള്‍ വരുമായിരുന്നു. സമീറാണെങ്കില്‍ ഈ ഫോണ്‍ മറ്റാരെയും തൊടാന്‍ അനുവദിക്കുകയുമില്ല. കൂടാതെ ബിസിനസ് ടൂര്‍ എന്ന് പറഞ്ഞ് നിരന്തരം ദൂരയാത്രകള്‍ നടത്തും. ഒരിക്കല്‍ താന്‍ നേഹയുടെ നമ്പര്‍ കണ്ടുപിടിച്ച് വിളിച്ചു. താനാരാണെന്ന് വെളിപ്പെടുത്താതെ സംസാരിച്ചു. സമീറിന്‍റെ അര്‍ദ്ധസഹോദരന്‍റെ ഭാര്യയാണെന്നാണ് നേഹ പറഞ്ഞത്.

ഇതോടെ സമീറിന്‍റെയും നേഹയുടെയും കള്ളം പൊളിഞ്ഞു. അധികം വൈകാതെ അഷ്ഫയ്ക്ക് ഫെയ്‌സ്ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. അത് യാസ്മിന്‍ എന്ന യുവതിയായിരുന്നു. താന്‍ സമീറിന്‍റെ ഭാര്യയാണെന്ന് അവരും വെളിപ്പെടുത്തി. നേഹയെന്ന യുവതിയെക്കുറിച്ച് യാസ്മിനും കേട്ടിട്ടുണ്ട്. ഇതോടെ സമീറിന്‍റെ തട്ടിപ്പ് പൊളിക്കാന്‍ അഷ്ഫയും യാസ്മിനും പദ്ധതിയിട്ടു. സമീര്‍ ബിസിനസ് ടൂറിനെന്ന് പറഞ്ഞ് പോയതായിരുന്നു.

മടങ്ങിയെത്തിയപ്പോള്‍ അഷ്ഫ 100 ല്‍ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു. ചോദ്യം ചെയ്യലില്‍ സമീര്‍ കുറ്റം സമ്മതിച്ചു. താന്‍ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നും നേഹയെന്ന യുവതിയില്‍ മൂന്ന് കുട്ടികളുണ്ടെന്നും വെളിപ്പെടുത്തി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 ദിവസം, വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്
ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'