ദില്ലിയിലെ പൊടിക്കാറ്റില്‍ ഒരു മരണം, പതിമൂന്ന് പേര്‍ക്ക് പരിക്ക്

Web Desk |  
Published : May 17, 2018, 02:51 PM ISTUpdated : Oct 02, 2018, 06:34 AM IST
ദില്ലിയിലെ പൊടിക്കാറ്റില്‍ ഒരു മരണം, പതിമൂന്ന് പേര്‍ക്ക് പരിക്ക്

Synopsis

ദില്ലിയില്‍ പൊടിക്കാറ്റ് 13 പേര്‍ക്ക് പരിക്ക്

ദില്ലി:ദില്ലിയില്‍ രാവിലെയുണ്ടായ പൊടിക്കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്തതായി പൊലീസ്. രാവിലെ മൂന്ന് മണിക്ക് ആരംഭിച്ച പൊടിക്കാറ്റില്‍‍‍‍‍ മരണപ്പെട്ടത് ദില്ലി ഗോകുല്‍ പുരി നിവാസിയായ സൊഹാലിയാണ്. രാത്രി ഉറങ്ങുകയായിരുന്ന സൊഹാലിന്‍റെ ദേഹത്തേക്ക് ഭിത്തി തകര്‍ന്നു വീഴുകയായിരുന്നു. കുടുംബത്തിലെ മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാവിലെ മൂന്ന്  മണിക്ക് ആരംഭിച്ച പൊടിക്കാറ്റിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത് 78 ഫോണ്‍ കോളുകള്‍. 
പൊടിക്കാറ്റില്‍ മരം ഒടിഞ്ഞതിനെക്കുറിച്ചും ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ മതിലുകള്‍ തുടങ്ങിയവ തകര്‍ന്നതിനെക്കുറിച്ചും അറിയിച്ചുകൊണ്ടുള്ള കോളുകള്‍ക്കൊപ്പം 14 വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതിനെക്കുറിച്ചും ഫോണ്‍ കോളുകളെത്തിയെന്ന് പൊലീസ് പറയുന്നു. കാറ്റില്‍ ഒടിഞ്ഞുവീണ 37 മരങ്ങളില്‍ ഭൂരിഭാഗവും എടുത്തുമാറ്റിയതായും മറ്റുള്ളവ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷം; ഗൾഫിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ മാറ്റി
എൽഡിഎഫിൽ സ്റ്റാറ്റസ്കോ; നിര്‍ണായക തീരുമാനം, ആര്‍ക്കും അധിക സീറ്റ് നൽകിയേക്കില്ല, കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരും