
ഉത്തര്‍പ്രദേശ്: സ്വന്തം ഭാര്യയെയും മക്കളെയും പണയം വച്ച് യുവാവിന്‍റെ ചൂതാട്ടം. ഉത്തർപ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിൻ എന്നയാളാണ് ചൂതാട്ട ഭ്രമത്താൽ ഭാര്യയെയും മക്കളേയും പണയപ്പെടുത്തിയത്. ചൂതാട്ടത്തില്‍ വിജയിച്ച ഇമ്രാനെന്ന ആള്‍ മുഹ്സിന്‍റെ വീട്ടിലെത്തി ഭാര്യയെും മക്കളെയും ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വീട്ടുകാര്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകൂട്ടത്തിന്‍റെ മധ്യസ്ഥതയിൽ ഒരു കുട്ടിയെ ഇയാൾക്കൊപ്പം നിർബന്ധിച്ച് പറഞ്ഞയയ്ക്കാൻ തീരുമാനമെടുത്തു.
എന്നാൽ സംഭവത്തിന് പിന്നാലെ യുവതി മുഹ്സിനെതിരേ കോടതിയെ സമീപിച്ച് വിവാഹ മോചനത്തിന് അപേക്ഷ നൽകി. സംഭവത്തിൽ മുഹ്സിനടക്കം ആറുപേർക്കെതിരെ കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഹ്സിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam