പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ്

Published : Feb 09, 2018, 07:23 PM ISTUpdated : Oct 05, 2018, 03:46 AM IST
പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ്

Synopsis

ഇടുക്കി: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി സ്വദേശി രാധാകൃഷണനെയാണ് തൊടുപുഴ പോക്സോ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്.

2013 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ അമ്മ അകത്തുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകയറ്റിയാണ് രാധാകൃഷ്ണൻ പീഡിപ്പിച്ചത്. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് കൂടിയായ പെൺകുട്ടി പീഡനത്തെ തുടർന്ന് വിഷാദയായി കാണപ്പെട്ടു. തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.

ഇടുക്കി ജില്ലാ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ.ആർ.മധുകുമാറാണ് പ്രതിയെ ശിക്ഷിച്ചത്. കുട്ടിയുടെ മൊഴിക്കു പുറമേ വൈദ്യ പരിശോധനാ ഫലമുൾപെടെയുളള തെളിവുകളും പരിഗണിച്ചാണ് കോടതി വിധി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
Malayalam News Live Updates: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം - അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും