ബന്ധുവായ സ്ത്രീ സഹായം ചെയ്തു: 18കാരിയെ ക്രൂരമായി പീഡിപ്പിച്ചു

Published : Sep 07, 2017, 03:33 PM ISTUpdated : Oct 04, 2018, 07:22 PM IST
ബന്ധുവായ സ്ത്രീ സഹായം ചെയ്തു: 18കാരിയെ ക്രൂരമായി പീഡിപ്പിച്ചു

Synopsis

താന: 18കാരിയെ 24കാരനായ യുവാവ് ക്രൂരമായി പീഡിപ്പിച്ചു. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ യുവാവിന് കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയായിരുന്നു. യുവാവിനെയും, സ്ത്രീയെയും  പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു.

പെണ്‍കുട്ടിയും, യുവാവും, പെണ്‍കുട്ടിയുടെ ആന്റിയും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവദിവസം പെണ്‍കുട്ടിയും ആന്റിയും പൂനെയിലെ ലോണവാല ക്ഷേത്രത്തില്‍ പോയിരുന്നു. ഈ ക്ഷേത്രത്തിലേക്ക് പിന്നീട് യുവാവും എത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും ലോഡ്ജിലേക്ക് പോയി. പോകും വഴി പെണ്‍കുട്ടിയോട് യുവാവ് മോശമായി പെരുമാറിയിരുന്നു. 

തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തി. എന്നാല്‍ തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്; ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് വിശദീകരണം
കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന