
മുംബൈ: മയക്കി കിടത്തി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. മയക്കു മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കിയാണ് 26 കാരിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയത്. മുംബൈ മലാഡിലാണ് സംഭവം. ബാലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് യുവതിയോട് വീണ്ടും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷനി ഉയര്‍ത്തിയെങ്കിലും, മയക്കത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലാതിരുന്ന യുവതി ഭീഷണി വകവെച്ചില്ല. പിന്നാലെ യുവാവ് വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും ചെയ്തതോടെയാണ് പരാതിയുമായി യുവതിയും ഭര്‍ത്താവും പോലീസിനെ സമീപിച്ചത്.
യുവതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറായ സല്‍ത്താജ് എന്ന യുവാവാണ് ബലാത്സംഗം ചെയ്തത്. ഓട്ടോ കേടായെന്നും, നന്നാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് യുവതിയെ സല്‍ത്താജ് വിളിച്ചു വരുത്തിയത്. പിന്നാലെ ശീതളപാനീയം മയക്കുമരുന്ന് കലക്കി യുവതിക്കു നല്‍കുകയും പിന്നാലെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam