പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അഞ്ച് വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്

Published : Nov 27, 2017, 03:11 PM ISTUpdated : Oct 05, 2018, 02:51 AM IST
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അഞ്ച് വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്

Synopsis

കോലാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ജാഖിര്‍ ഖാന്‍ മൊഹല്ല നിവാസിയായ ആരിഫ് ബലാത്സംഗം ചെയ്തത്. അന്നെടുത്ത ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വിവാഹ ശേഷം ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവ് കാര്യങ്ങള്‍ തന്റെ വരുതിക്ക് വരുന്നില്ലെന്ന് കണ്ടതോടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് അയച്ചു കൊടുത്തു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഭര്‍ത്താവ് പെണ്‍കുട്ടിയില്‍ നിന്ന് വിവാഹമോചനം നേടി. 

ഇപ്പോള്‍ ഇരുപത് വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അഞ്ച് വര്‍ഷം മുന്‍പ് നടന്ന പീഡനക്കേസിലെ പ്രതി പിടിയിലാകുന്നത്. 2012ലായിരുന്നു ആരിഫ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. അന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെ താക്കീത് ചെയ്യുകയും സംഭവം ഒതുക്കി തീര്‍ക്കുകയുമായിരുന്നു. 2015 ല്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഹൈദരാബാദ് സ്വദേശിയ്ക്ക് വിവാഹം ചെയ്തു നല്‍കി.

വിവാഹ വിവരം അറിഞ്ഞ ആരിഫ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ നമ്പര്‍ കണ്ടെത്തി ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ സംഭവം തള്ളിക്കളഞ്ഞ ഭര്‍ത്താവിന് ആരിഫ് പീഡന ദൃശ്യങ്ങള്‍  കണ്ടതോടെ പെണ്‍കുട്ടിയില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വീണ്ടും സമരമുഖത്ത്, സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി; ബലപ്രയോഗത്തിന് ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
ആരോഗ്യ മന്ത്രി വീണാ ജോർജിന് അവാർഡ് പ്രഖ്യാപിച്ച് കെഎസ്‍യു; ട്രോഫിയും നെക്ക് കോളറും തപാൽ വഴി അയച്ചു, അഭിനയ മന്ത്രിക്കുള്ള അവാർഡെന്ന് പരിഹാസം