ചിക്കാ​ഗോയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു

Web Desk |  
Published : Jul 15, 2018, 11:09 AM ISTUpdated : Oct 04, 2018, 03:01 PM IST
ചിക്കാ​ഗോയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു

Synopsis

ചിക്കാ​ഗോയിൽ പൊലീസ് വെടിവെയ്പ്പ് ഒരാൾ കൊല്ലപ്പെട്ടു

ചിക്കാ​ഗോ:  ചിക്കാ​ഗോയിൽ നടന്ന പ്രതിഷേധത്തിൽ ആൾക്കൂട്ടതിനെതിരെ പൊലീസ് വെടിവെയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധത്തിനിടയിൽ സംശയസ്പദമായി കണ്ട യുവാവിനെതിരെയാണ് വെടിയുതിർത്തതെന്ന് ചിക്കാഗോ പൊലീസ് വക്താവ് അന്തോണി ഗുഗ്ലീൽമി പറഞ്ഞു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.  

ആയുധം കൈവശമുണ്ടെന്ന സംശയം തോന്നിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനേ ചൊല്ലി യുവാവും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും യുവാവിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് അന്തോണി ഗുഗ്ലീൽമി വ്യക്തമാക്കി.  തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ കൈയ്യിൽനിന്നും ആയുധം കണ്ടെടുത്തതായും അദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധക്കാർ പൊലീസുക്കാരോട് മോശമായി പെരുമാറിയിരുന്നു. നിങ്ങൾ ആരാണ് സംരക്ഷിക്കാൻ എന്ന ചോദ്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിഞ്ഞതെന്നും അന്തോണി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്, കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ്; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും, പുതിയ ഡാം വേണം നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്