
ഹൈദരാബാദ്: ബോംബ് സ്ഫോടനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട മുസ്ലീം പെണ്‍കുട്ടിയെ ദത്തെടുത്ത യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ആക്രമണത്തില്‍ യുവാവിന്‍റെ നെഞ്ച് മുതല്‍ കാല്‍ വരെ പതിനാറോളം കുത്തേറ്റു. 2017-ല്‍ നഗരത്തില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ അനാഥയാക്കപ്പെട്ട കുഞ്ഞിനെ ദത്തെടുത്ത പാപ്പലാല്‍ രവികാന്ത് എന്ന യുവാവിനെയാണ് ഒരു സംഘം ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ രവികാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. 60 തുന്നലുകളാണ് രവികാന്തിന്‍റെ ശരീരത്തില്‍ ഇടേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാല്‍കൃഷ്ണ എന്നയാളുടെ നേതിതൃത്വത്തിലുള്ള സംഘമാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് രവികാന്ത് പൊലീസിന് മൊഴി നല്‍കി.
ജൂണ്‍ ആദ്യമായിരുന്നു സംഭവം നടന്നത്. എന്നാല്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ എന്ന നിലയില്‍ മാത്രമാണ് പൊലീസ് കേസെടുത്തത്. പക്ഷേ അപകടനില തരണം ചെയ്ത രവികാന്ത് മൊഴി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 'മുസ്ലീം കുട്ടിയെ ദത്തെടുത്തെന്ന് ' ആക്രോശിച്ചായിരുന്നു ആക്രമണം. എന്നാല്‍, അവള്‍ ഞങ്ങളുടെ വീട്ടില്‍ തന്നെ താമസിക്കും. അവളുടെ വിശ്വാസങ്ങളില്‍ തന്നെ തുടരും. അവളുടെ വരവിന് ശേഷം ഞങ്ങളുടെ കുടുംബം സന്തുഷ്ടരാണ്.' രവികാന്ത് പറഞ്ഞു.
പീഡനം മറച്ചു വച്ചു: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam