വെള്ളംകുടി മല്‍സരത്തിന് മദ്യകുപ്പി സമ്മാനം; ക്ലബ് അംഗങ്ങളുടെ മദ്യപാനത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

Web Desk |  
Published : Oct 01, 2017, 06:36 PM ISTUpdated : Oct 04, 2018, 07:57 PM IST
വെള്ളംകുടി മല്‍സരത്തിന് മദ്യകുപ്പി സമ്മാനം; ക്ലബ് അംഗങ്ങളുടെ മദ്യപാനത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

Synopsis

തിരുവനന്തപുരം: മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെള്ളംകുടി മത്സരത്തിന് മദ്യകുപ്പി സമ്മാനമായി പ്രഖ്യാപിച്ച ക്ലബ് അംഗങ്ങളാണ് മദ്യപിച്ച് തമ്മിലടിച്ചത്.

നഗരൂരുള്ള ഒരു ക്ലബാണ് വെളളംകുടി മത്സരം സംഘടിപ്പിച്ചത്. മത്സര വിജയിക്ക് സമ്മാനമായി പ്രഖ്യാപിച്ചത് വില കൂടിയ ഒരു കുപ്പി മദ്യം. ഓണാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഇന്നായിരുന്നു മത്സരം നടക്കേണ്ടത്. പരിപാടിയുടെ ഒരുക്കത്തിനിടെ ഇന്നലെ മദ്യമിച്ച ക്ലബ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ക്ലബിലെ അംഗമായ ശിവദത്ത് കണക്കുകള്‍ എഴുതി വച്ച നോട്ടീസ് അജീഷ് എന്ന മറ്റൊരു അംഗം എടുത്തു. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ വാക്കു തര്‍ക്കമായി. ക്ലബ് മുറിയിലുണ്ടായിരുന്ന ഒരു കത്തിയെടുത്ത് അജീഷ് ശിവദത്തിനെ കുത്തി. സംഭവ സ്ഥലത്തുവച്ച് ശിവദത്ത് മരിച്ചു. ശിവദത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിനും കുത്തേറ്റു. വിഷ്ണു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അജീഷിനെ പൊലീസ് പിടികൂടി. മദ്യം സമ്മാനമായി ഒരുക്കിയവര്‍ തന്നെ മദ്യപിച്ച് തമ്മലിടപ്പോള്‍ പൊലിഞ്ഞത് ഒരു ജീവന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ
അധികൃതർക്ക് പരാതിയില്ല! രാപ്പകലില്ലാതെ 8 പേർ കാവൽ നിന്ന താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് 25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി