ആത്മഹത്യ ചെയ്യാന്‍ നഗ്നനായി സിംഹക്കൂട്ടില്‍ ചാടിയ യുവാവിന് സംഭവിച്ചത്

Published : May 22, 2016, 09:42 AM ISTUpdated : Oct 05, 2018, 12:32 AM IST
ആത്മഹത്യ ചെയ്യാന്‍ നഗ്നനായി സിംഹക്കൂട്ടില്‍ ചാടിയ യുവാവിന് സംഭവിച്ചത്

Synopsis

യുവാവ് അബദ്ധത്തില്‍ സിംഹക്കൂട്ടില്‍ വീഴുകയായിരുന്നെന്നാണ് എല്ലാവരും കരുതിയത്. കൂടിന്റെ സുരക്ഷാ വേലി ഇളക്കിമാറ്റി അതിലൂടെയാണ് ഇയാള്‍ അകത്ത് കടന്നത്. തുടര്‍ന്ന് സിംഹങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ചെന്ന് അവയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ചില പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടായിരുന്നു സിംഹത്തിനടത്തേക്ക് ചെന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികളടക്കം വലിയൊരു ആള്‍ക്കൂട്ടം ഈ സമയം സിംഹക്കൂട്ടിന് ചുറ്റുമുണ്ടായിരുന്നു. ഇവര്‍ രംഗം കണ്ട് അലറി വിളിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഓടിയെത്തി സിംഹങ്ങളെ വെടിവെച്ചുകൊന്ന് ഇയാളെ രക്ഷിച്ചു. വസ്ത്രങ്ങള്‍ക്കൊപ്പം ഇയാളുടെ ആത്മഹത്യാക്കുറിപ്പും അധികൃതര്‍ കണ്ടെടുത്തു.

20 വര്‍ഷത്തിലേറെയായി മൃഗശാലയിലുള്ള സിംഹങ്ങളെ വെടിവെച്ചുകൊല്ലേണ്ടി വന്നതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ മൃഗശാല ഡയറക്ടര്‍, മനുഷ്യരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്നതാണ് തങ്ങളുടെ നയമെന്നും കൂട്ടിച്ചേര്‍ത്തു. സിംഹങ്ങളെ പെട്ടെന്ന് മയക്കാനുള്ള മരുന്നുകളോ മയക്കുവെടി പോലുള്ള മറ്റ് സംവിധാനങ്ങളോ നിലവില്ലാത്തതിന്‍ വെടിവെച്ചുകൊല്ലുകയല്ലാതെ നിവൃത്തിയില്ലായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം മൃഗശാലയിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ വളരെ പതുക്കെയാണ് പ്രതികരിച്ചതെന്നും അല്ലായിരുന്നെങ്കില്‍ വലിയ പരിക്കില്ലാതെ യുവാവിനെ രക്ഷിക്കാമായിരുന്നെന്നും സന്ദര്‍ശകരില്‍ ചിലര്‍ പരാതിപ്പെട്ടു. സിംഹങ്ങള്‍ക്കടുത്തെത്തിയ യുവാവിനെ ഏറെ നേരം അവ ആക്രമിച്ചില്ല. പിന്നീട് ആക്രമണം തുടങ്ങിയപ്പോള്‍ വെള്ളമൊഴിച്ച് അവയുടെ ശ്രദ്ധ തിരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. അപ്പോള്‍ തന്നെ സിംഹങ്ങളെ വെടിവെച്ചിരുന്നെങ്കില്‍ അധികം പരിക്കേല്‍ക്കാതെ ഇയാളെ രക്ഷാക്കാമായിരുന്നെന്നും അവര്‍ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം