സ്വാശ്രയ മെഡിക്കല്‍ കോളേജ്; മാനേജ്മെന്‍റുകള്‍ കോടതിയിലേക്ക്

By Web DeskFirst Published Aug 23, 2016, 8:35 AM IST
Highlights

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു.  എന്നാൽ  മെഡിക്കൽ മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ചു. കൃസ്ത്യൻ മാനേജ്മെന്റുകളുടെ കോളേജിൽ മുൻവർഷത്തെ ഫീസ് നിശ്ചയിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി.

ക്രിസ്ത്യൻ പ്രൊഫഷണൽ കോജേജ് മാനേജ്മെന്റ് ഫെഡറേഷനും നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രവേശന നടപടികളിൽ കൈകടത്താൻ സംസ്ഥാനസർക്കാരിന് അവകാശമില്ലെന്നും സുപ്രീംകോടതി ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ഹർജിയിലുണ്ട്. ഹർജി വ്യാഴാഴ്ച പരിഗണിക്കും. അതേസമയം നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയത്.

സീറ്റ് എറ്റെടുക്കുന്നതിന്റെ തുടർനടപടികൾ നിശ്ചയിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. കൃസ്ത്യൻ മാനേജ്മെന്റുകളുടെ മെഡിക്കൽ കോളേജിൽ മുൻവർഷത്തെ ഫീസ് 4 ലക്ഷത്തി 40000 തുടരും. എൻആർഐ ക്വാട്ടയിൽ 12 ലക്ഷം ഫീസ് .ന്യൂനപക്ഷ പദവിയുള്ള കോളേജുകളിൽ 30 ശതമാനം സീറ്റ് അതാത് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളെ കേരള എൻട്രൻസിൽ നിന്നും പ്രവേശിപ്പിക്കും. എന്നാൽ മെഡിക്കൽ മാനേജെമ്നറ് അസോസിയേഷന് കീഴിലെ കോളേജുകളിലെ ഫീസ് ഇനിയും തീരുമാനിച്ചിട്ടില്ല.

അതിനിചെ ദന്തൽ പ്രവേശനത്തിലെ ഏകീകൃത ഫീസിനെതിരെ എസ്എഫൈയു രംഗത്തെത്തി. മാനേജ്മെന്റും സർക്കാരും തമ്മിലുളള ഒത്തുകളിയാണ് ഏകീകൃത ഫീസെന്ന ആശയമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

click me!