
മഡ്ഗാവ്: ബീഫ് ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചതിനു പിന്നാലെയാണ് പരീക്കറുടെ മുന്നറിയിപ്പ്.
നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നത് തടയാന്‍ ശ്രമിക്കുകയോ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭിക്കും. നിയമത്തിന്റെ വഴിയേ പോകണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ രേഖകള്‍ ഹാജരാക്കി നികുതികളുമടച്ച് ബീഫ് ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് ആരെയും തടയാന്‍ കഴിയില്ല. എല്ലാം കൃത്യമാണെങ്കില്‍ പുറത്തുനിന്നുള്ള ആരുടെയും ഇടപെടലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോരക്ഷയുടെ പേരില്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഗോവയിലെ ബീഫ് ട്രേഡേഴ്സ് അസോസിയേഷന് അനിശ്ചിതകാല സമരം ആരംഭിച്ചത്. ക്രിസ്മസ് ദിനത്തില്‍ ബീഫുമായി വന്ന ഒരു വാഹനത്തിനുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam