മഹിജയ്ക്കെതിരായ ബലപ്രയോഗം: ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്

Web Desk |  
Published : Apr 07, 2017, 01:41 AM ISTUpdated : Oct 04, 2018, 07:37 PM IST
മഹിജയ്ക്കെതിരായ ബലപ്രയോഗം: ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്

Synopsis

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് മഹിജക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ ബലപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന ഐ ജി മനോജ് എബ്രഹാം ഇന്ന് ഡി ജി പിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. പൊലീസുകാരുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച്ചയൊന്നും സംഭവിച്ചില്ലെന്നും സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ മാത്രം മതിയെന്നുമായിരുന്നു ഐ ജിയുടെ പ്രാഥമിക ശുപാര്‍ശ. എന്നാല്‍ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ബാഹ്യ ഇടപെടലും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും നോക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. അതേസമയം പൊലീസ് നടപടിയെ മുഖ്യമന്ത്രി ഇന്നലെയും പരസ്യമായി പിന്തുണച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിരിച്ചെടുത്ത പണം തിരികെ താ', ട്രംപിന് കിട്ടിയത് മുട്ടൻ പണി; വൻകിട കമ്പനികൾ അടക്കം രംഗത്ത്, യുഎസിൽ ഗുരുതര പ്രതിസന്ധി
'മകനുമായുള്ള ബന്ധത്തിൽ ഇഷ്ടക്കേട്', യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു, അമ്മായിഅമ്മയ്ക്കും ഭർതൃസഹോദരനും ജീവപര്യന്തം