
ദില്ലി : തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലോകസുന്ദരി മാനുഷി ഛില്ലര്‍. വേറിട്ട കാഴ്ചപ്പാടാണ് മാനുഷി ചില്ലറിനെ ലോകസുന്ദരിയാക്കിയത്. സൗന്ദര്യത്തോടൊപ്പം അവസാന റൗണ്ടിലെ നിലപാടാണ് മാനുഷിയെ ലോക സുന്ദരി പട്ടത്തിലേയ്ക്കെത്തിച്ചത്. ലോകസുന്ദരിയുടെ ബോളിവുഡ് പ്രവേശം എന്നാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരോട് തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കികയാണ് മാനുഷി ഛില്ലര്‍.
ആമീർഖാനുമൊത്ത് ഒരു സിനിമ സ്വപ്നം കാണുന്ന മാനുഷി ഛില്ലര്‍ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്. മാനുഷിയുടെ മനംകവർന്ന ആ ഭാഗ്യവാൻ ആരാണെന്നല്ലേ. എക്കാലത്തെയും പ്രണയത്തിന് ആശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് മാനുഷി അമ്മയ്ക്ക് ആശംസ അർപ്പിച്ചത്. ഓരോ വർഷം വാലന്റൈൻസ് ദിനം വരുമ്പോഴും ആദ്യം വിഷ് ചെയ്യുന്നത് താനും അമ്മയുമായിരിക്കുമെന്ന് മാനുഷി പറയുന്നു.
ഫെബ്രുവരി പതിനാലിന് റോസാ പുഷ്പങ്ങളും ചോക്കലേറ്റുകളുമൊക്കെ ലഭിച്ചിരുന്നതും തിരികെ വീട്ടിലെത്തി അവയെല്ലാം അമ്മയ്ക്കു നൽകി അമ്മയാണ് തന്റെ ആദ്യപ്രണയമെന്നു പറഞ്ഞിരുന്നതും ഇപ്പോഴും ഓർക്കുന്നുവെന്ന് മാനുഷി പറയുന്നു. എന്തായാലും മാനുഷിയുടെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടല്ലോ എന്നാണ് പലരുടെയും ആശ്വാസം.
എന്നെങ്കിലും ബിടൗണിലേക്ക് അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ അത് ആമിർ ഖാനൊപ്പമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ലോകസുന്ദരി എന്ന തന്റെ ഇപ്പോഴത്തെ ഇമേജ് ഇന്ത്യയില്‍ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനാകും ഉപയോഗിക്കുക എന്നും മാനുഷി പറഞ്ഞിരുന്നു. ഇരുപതുകാരിയായ മാനുഷി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്.108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ തോൽപ്പിച്ചാണ് ഹരിയാന സ്വദേശിയായ ഈ സുന്ദരി പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്കു ലോകസുന്ദരിപ്പട്ടമെത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam