
അലഹബാദ്: സ്‍കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 21 കുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഞ്ചിലാണ് സംഭവം. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ജെ എസ് പബ്ളിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 36 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കടുത്ത മൂടൽമഞ്ഞ് മൂലം ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് ലംഘിച്ച് സ്കൂൾ പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അടിയന്തരമായി സ്കൂൾ അടക്കാൻ അധികൃതർ നിർദ്ദേശം നൽകി. സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച സ്കൂളിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam