തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല: മാവോയിസ്റ്റുകളുടെ നിഷേധക്കുറിപ്പ്

Web Desk |  
Published : Jul 26, 2018, 02:58 PM ISTUpdated : Oct 02, 2018, 04:23 AM IST
തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല: മാവോയിസ്റ്റുകളുടെ നിഷേധക്കുറിപ്പ്

Synopsis

ഇതരസംസ്ഥാന തോഴിലാളികളെ ബന്ധിയാക്കിയത് നിക്ഷേധിച്ച് വാര്‍ത്താകുറിപ്പിറക്കി മാവോയിസ്റ്റുകള്‍ കബനിദളം വക്താവ് അജിതയുടെ പേരില്‍

കല്‍പ്പറ്റ: വയനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയ സംഭവത്തിൽ നിഷേധക്കുറിപ്പുമായി മാവോയിസ്റ്റുകൾ. തൊഴിലാളികൾക്കിടയിൽ ആശയ പ്രചാരണം നടത്തിയെന്ന് സമ്മതിക്കുന്ന വാര്‍ത്താക്കുറിപ്പ്  വയനാട് പ്രസ് ക്ലബിലേക്ക് തപാൽ മാർഗമാണെത്തിയത് കുറിപ്പിന്‍റെ ഉറവിടത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ജൂലൈ 20ന് മേപ്പാടി 900 ഏക്കറിലുള്ള സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തോഴിലാളികളെ ബന്ദികളാക്കി  വെടിയുതിർത്തുവെന്നത്  വ്യാജ പ്രചാരണമാണെന്ന്
വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാല്‍ സ്ഥലത്ത് മാവോയിസ്റ്റുകളെത്തിയെന്ന കാര്യം സമ്മതിക്കുന്നു. പതിവു ഗ്രാമ സന്ദർശനത്തിന്റെ ഭാഗമായിരുന്നു ഇത്. തോട്ടത്തിലെത്തി ബംഗാൾ സ്വദേശികളായ തൊഴിലാളികളോട്  തൊഴിലിനെ കുറിച്ചും ദുരിത ജീവിതത്തെ കുറിച്ചും ചോദിച്ചറിയുകയാണ് ചെയ്തത് .

റിസോർട്ടുകൾ ആക്രമിക്കുന്നതും താമസക്കാരെ ബന്ദികളാക്കുന്നതും ലക്ഷ്യം വച്ചല്ല  മാവോയിസ്റ്റുകളുടെ പ്രവര്‍ത്തമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.   മാവോയിസ്റ്റ് നാടുകാണി ദളം  വക്താവ് അജിതയുടെ പേരിൽ തപാൽ മാർഗമാണ് വാർത്താ ക്കുറിപ്പ്  വയനാട് പ്രസ് ക്ലബിൽ ലഭിച്ചത്. സം  ഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും