മരട് ഫ്ലാറ്റ് പൊളിക്കാൻ നഗരസഭ നടപടി തുടങ്ങി; തിരുവോണത്തിന് നിരാഹാര സമരമെന്ന് ഫ്ലാറ്റുടമകൾ

Published : Sep 10, 2019, 01:27 PM ISTUpdated : Sep 10, 2019, 04:29 PM IST
മരട് ഫ്ലാറ്റ് പൊളിക്കാൻ നഗരസഭ നടപടി തുടങ്ങി; തിരുവോണത്തിന് നിരാഹാര സമരമെന്ന് ഫ്ലാറ്റുടമകൾ

Synopsis

വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ റിവിഷൻ ഹർജി നൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രമേയം.

കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന്  കൊച്ചിയിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാനുളള നീക്കത്തിനെതിരെ മരട് നഗരസഭാ യോഗത്തിൽ  പൊതുവികാരം. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സർക്കാർ തന്നെ സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടമകൾക്ക് നോട്ടീസ് നൽകുന്നതടക്കമുളള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു. 

ഫ്ലാറ്റുടമകൾക്ക് ഇന്ന് തന്നെ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാനും അറിയിച്ചു. അഞ്ച് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ടായിരിക്കും നോട്ടീസ്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കരുതെന്ന വികാരമാണ് കൗൺസിൽ യോഗത്തിൽ പൊതുവായി അംഗങ്ങൾ ഉന്നയിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെട്ട മൂന്നംഗ സമിതി നഗരസഭാ കൗൺസിലിന്‍റെ അഭിപ്രായം തേടാതെയാണ് സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ റിവിഷൻ ഹർജി നൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. 

സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രമേയം. ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകളുമായി സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയേയും അംഗങ്ങൾ വിമർശിച്ചു. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് ഫ്ലാറ്റുകൾ പൊളിക്കാനുളള ഉത്തരവിനെ അനുകൂലിക്കരുതെന്നായിരുന്നു പല അംഗങ്ങളും ആവശ്യപ്പെട്ടത്.

ഇതിനിടെ ഫ്ലാറ്റ് പൊളിക്കുന്നതിന് വിവിധി ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിക്കുന്നതിനുളള നടപടികളും നഗരസഭ തുടങ്ങി. ഇക്കാര്യങ്ങളെല്ലാം 18ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയേയും അറിയിക്കും. പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകളും നഗരസഭയിലെത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം കുടി ഒഴിപ്പിക്കലിനെതിരെ നാളെ നഗരസഭക്ക് മുന്നിൽ നിരാഹാര സമരം  നടത്താനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. തിരുവോണ ദിവസം തൂശനില വിരിച്ചായിരിക്കും സമരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ ഭട്ട് നായര്‍ക്ക് 2026ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലന്‍സ് അവാര്‍ഡ്
റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം