നടന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു

Published : Jan 23, 2018, 02:32 PM ISTUpdated : Oct 04, 2018, 08:12 PM IST
നടന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു

Synopsis

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പ്രഫുല്‍ ട്രയിനില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് ട്രാക്കില്‍ നിന്നാണ് പ്രഫുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

സുഹൃത്തിനെ കണ്ട ശേഷം ഗിര്‍ഗാമിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങാനായി മലാഡ് സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയതാണ് പ്രഫുല്‍. ബാലനടനായി അഭിനയം തുടങ്ങിയ പ്രഫുല്‍ സീ ടിവിയിലെ കുങ്കു എന്ന പരമ്പരയിലൂടെയാണ് ജനപ്രിയനായത്. തു മജാ സംഗതി, നകുഷി, ജ്യോതിബാ ഫുലേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. 

പ്രഫുല്‍ അഭിനയിച്ച ബാരായണ്‍ എന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതേസമയം സംഭവം ആത്മഹത്യയാണോ, അപകടമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി