വരള്‍ച്ചയുടെ ദുരന്തഭൂമിയായി ലാത്തൂര്‍

Published : Apr 23, 2016, 03:07 AM ISTUpdated : Oct 04, 2018, 06:13 PM IST
വരള്‍ച്ചയുടെ ദുരന്തഭൂമിയായി ലാത്തൂര്‍

Synopsis

ലാത്തൂരിനെ നനച്ചുപോന്ന താവര്‍ജ നദി ഇന്ന് കിലോമീറ്റുകളോളം തരിശായി കിടക്കുന്നു. അഞ്ചുലക്ഷമാണ് ലാത്തൂരിലെ ജനസംഖ്യ. ഒരാള്‍ക്ക് ഒരുദിവസം വേണ്ടത് ശരാശരി 100 ലിറ്റര്‍ വെള്ളം കണക്കുകൂട്ടിനോക്കിയാല്‍ ലാത്തൂരുകാര്‍ക്കു ഒരുദിവസം ജീവിക്കാന്‍ അഞ്ചുകോടി ലിറ്റര്‍ വേണം. 

കന്നുകലികള്‍ക്കും കൃഷിക്കും വ്യവസായങ്ങള്‍ക്കും വേണ്ടത് ഇതിലും എത്രയോ ഇരട്ടി. ചുരിക്കിപ്പറഞ്ഞാല്‍ അമ്പത് ലക്ഷം ലിറ്ററിന്റെ ഒരു കുടിവെള്ളതീവണ്ടിക്കൊന്നും ഈ ദാഹം തീര്‍ക്കാനാകില്ല. ലാത്തൂരിന്റെ ലൈഫ് ലൈനായ പത്തോളം ചെറുതുംവലുതുമായ അണക്കെട്ടുകള്‍ വറ്റിവരണ്ടതാണ് ജലക്ഷാമം ഇത്ര രൂക്ഷമാക്കിയത്.
ബൈറ്റ്. 

കഴിഞ്ഞ കൊല്ലം ചിന്നിപെയ്ത മഴ ഡാമുകള്‍ നിറച്ചില്ല.  പ്രശ്‌നം നേരിടാന്‍ കഴിഞ്ഞ ഡിസംബറില്‍ ജില്ലാ ഭരണകൂടം ശ്രമം തുടങ്ങിയിരുന്നു. സോലാപൂരിലെ ഉജ്ജനി ഡാമില്‍നിന്നും റെയില്‍വെ വഴി വെള്ളമെത്തിക്കാമെന്നായിരുന്നു താല്‍കാലിക പദ്ധതി. അതു നടന്നില്ല. ട്രെയിന്‍ വഴിയല്ല, ഉജ്‌നി ഡാമില്‍നിന്നും ലാത്തൂരിലേക്കൊരു പൈപ്പ് ലൈന്‍ സ്ഥാപിച്ചാലേ ഇവിടുത്തെ കുടിവള്ള പ്രശ്‌നം തീരൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം
അനുജന്‍റെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട്, പതിവായി മെസേജിങ്, പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് ക്രൂരത, പ്രതി പിടിയിൽ