
കോട്ടയം: കോട്ടയം കലക്ടറേറ്റ് വളപ്പില്‍ തഴച്ചു വളര്‍ന്നു കഞ്ചാവ് ചെടി. കലക്ടറേറ്റ് വളപ്പിലെ ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടിലാണു കഞ്ചാവു ചെടി. കേരളം മുഴുവന്‍ കഞ്ചാവു വേട്ടയും ലഹരിവസ്തുക്കള്‍ക്കെതിരായ ബോധവല്‍ക്കരണവും നടക്കുമ്പോഴാണ് അധികൃതരുടെ തൊട്ടടുത്തു ജില്ലാ ഭരണ സിരാകേന്ദ്രത്തില്‍ കഞ്ചാവുചെടി വളരുന്നത്.
ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ, അതോ തനിയെ വളര്‍ന്നതാണോ എന്നതു സംബന്ധിച്ചു വിവരങ്ങളില്ല. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു ചെടി കണ്ടെത്തിയത്.
കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നതു 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് സംഘത്തിന്‍റെ കണ്ണിലും ഇതു പെട്ടിട്ടില്ല. മൂന്നു ദിവസം മുന്‍പു കലക്ടറേറ്റ് പരിസരം ജീവനക്കാര്‍ ശുചിയാക്കിയിരുന്നുവെങ്കിലും ഈ ചെടി ശ്രദ്ധയില്‍ പെട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam