വിവാഹത്തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യന്‍ യുവതിയും കുടുംബവും പിടിയില്‍

By Web DeskFirst Published Dec 20, 2016, 6:32 PM IST
Highlights

കൊച്ചി: കൊച്ചിയില്‍ വിവാഹത്തട്ടിപ്പ് കേസില്‍ പിടിയിലായ ഉത്തരേന്ത്യന്‍ യുവതിയും കുടുംബവും ചതിയില്‍ വീഴ്ത്തിയത് അഞ്ചു പേരെ. ഇതില്‍ മലയാളിയായ  ലെനിൻ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അംഗവൈകല്യമുള്ള യുവാക്കളെ കണ്ടെത്തി വിവാഹം ചെയ്ത ശേഷം പണം തട്ടുന്ന സംഘത്തെയാണ് കൊച്ചി കടവന്ത്ര പൊലീസ് പിടികൂടിയത്.

മധ്യപ്രദേശിലെ ഇന്‍‍ഡോര്‍  സ്വദേശികളായ മേഘാ ഭാര്‍ഗവ്, പ്രാചി ഭാര്‍ഗവ്, ഇവരുടെ സഹോദരി ഭര്‍ത്താവ് ദേവേന്ദ്ര ശര്‍മ എന്നിവരെയാണ് നോയിഡയില്‍ വെച്ച് പിടികൂടിയത്. മേഘയെ ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.വികലാംഗകരായ സമ്പന്നരായ യുവാക്കളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് വിവാഹം ചെയ്യുന്നതിന് പകരമായ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും ആവശ്യപ്പെടും.

രണ്ടാഴ്ച ഭര്‍ത്താവിനൊപ്പം  കഴി‌ഞ്ഞ ശേഷം ഉപേക്ഷിച്ച് പോകുകയാണ് രീതി. ഇത്തരത്തില്‍ തട്ടിപ്പിനിരയായ  വൈറ്റില സ്വദശി ലെനിന്‍ രാജേന്ദ്രന്‍ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചത്തിസ്ഗഡ്, രാജ്സഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി നാല് പേരെ ഇത്തരത്തില്‍ വിവാഹത്തട്ടിപ്പിന് ഇരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്. ഇവരാരും ഇതേവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ പൊലീസിന കൈമാറിയിട്ടുണ്ട്.

 

click me!