രണ്ട് പ്ലാന്റുകളില്‍ നിന്നുള്ള കാര്‍ നിര്‍മ്മാണം മാരുതി താല്‍കാലികമായി നിര്‍ത്തി

Published : May 30, 2016, 12:41 PM ISTUpdated : Oct 04, 2018, 10:24 PM IST
രണ്ട് പ്ലാന്റുകളില്‍ നിന്നുള്ള കാര്‍ നിര്‍മ്മാണം മാരുതി താല്‍കാലികമായി നിര്‍ത്തി

Synopsis

മാരുതി സുസുക്കി ഗുഡ്ഗാവിലേയും മനേസറിലേയും ഫാക്ടറികളിലെ കാര്‍ നിര്‍മ്മാണം താത്കാലികമായി നിര്ത്തിവച്ചു. മാരുതി കാറുകളുടെ എസി കിറ്റുകള്‍ നിര്‍മ്മിക്കുന്ന സുബ്രോസ് കമ്പനിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കാര്‍ നിര്‍മ്മാണവും നിര്‍ത്തിവെച്ചത്. ഇന്ന് ഉത്ത കഴിഞ്ഞാണ് രണ്ട് ഫാക്ടറികളിലേയും കാര്‍ നിര്‍മ്മാണം മാരുതി സുസുക്കി നിര്‍ത്തി വെച്ചത്. എസി കിറ്റുകളുടെ വിതരണം സുബ്രോസ് പുനരാരംഭിക്കുന്നതോടെ കാര്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്  ഓഹരി വിപണിയില്‍ മാരുതിയുടെ ഓഹരി വിലയില്‍ ഒന്നര ശതമാനത്തിന്റെ കുറവുണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു
ലൈഫ് ജാക്കറ്റിനുള്ളിൽ പിഞ്ചുമകനെ നെഞ്ചോട് ചേർത്ത് അമ്മ, ടൂറിസ്റ്റ് ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഉള്ളുലയ്ക്കും കാഴ്ച