സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

By Web DeskFirst Published Dec 21, 2016, 3:42 AM IST
Highlights

പൊതുജനങ്ങള്‍ക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് മാസത്തിനകം ലഭിച്ചത് നൂറിലേറെ പരാതികള്‍. ഇതിലധികവും കസ്റ്റഡി മര്‍ദ്ദനം ആരോപിച്ചുള്ളതാണ്.  ഫോര്‍ട്ട് കൊച്ചി കേസ്,  മാവേലിക്കര കുറത്തിയാട് ചുമട്ട് തൊഴിലാളിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത്, കുറ്റ്യാടി സംഭവം തുടങ്ങി കുറച്ച് കേസുകള്‍ മാത്രമാണ് ഇക്കാലയളില്‍ ജനശ്രദ്ധയില്‍ എത്തിയത്. കള്ളക്കേസ് ചുമത്തുക, അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുക, സിവില്‍ കേസുകള്‍ തീര്‍പ്പാക്കുക തുടങ്ങി നിരവധി പരാതികളാണ് ഓരോ ദിവസവും പൊലീസ് കംപ്ലയിന്‍റ് അതോരിറ്റിക്ക് മുന്നില്‍ എത്തുന്നത്. അക്രമവാസന വച്ച് പുലര്‍ത്തുന്നവരെ മേലുദ്യോഗസ്ഥര്‍ നിയന്ത്രിക്കാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. മനുഷ്യാവകാശം, ഭരണഘടന എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല. ശാസ്‌ത്രീയമായി കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നത് കുറയുന്നു. മര്‍ദ്ദനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുന്ന രീതിയ്‌ക്ക് മാറ്റം വരണമെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് വ്യക്തമാക്കി.

 

click me!