'ജോര്‍ജുമാരുടെ പൂരം' കേരളം വച്ചുപൊറുപ്പിക്കില്ലെന്ന് എം.സി. ജോസഫൈന്‍

Published : Aug 17, 2017, 07:43 PM ISTUpdated : Oct 05, 2018, 12:40 AM IST
'ജോര്‍ജുമാരുടെ പൂരം' കേരളം വച്ചുപൊറുപ്പിക്കില്ലെന്ന് എം.സി. ജോസഫൈന്‍

Synopsis

തിരുവനന്തപുരം: നടിക്കെതിരായ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. നടിക്കെതിരെ നടത്തിയ പരാമര്‍ശം കേരളസ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇത്തരം ജോര്‍ജുമാരുടെ പൂരം കേരളം വച്ചുപൊറുപ്പിക്കില്ലെന്നും ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവരെയും കേസെടുത്ത വനിതാ കമ്മീഷനെയും പി.സി. ജോര്‍ജ് എം.എംല്‍.എ പരിഹസിക്കുകയാണ് ചെയ്തത്. ജോര്‍ജിന്റെ വിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ജോര്‍ജില്‍ നിന്നും മൊഴി എടുക്കാനും കമ്മീഷന്‍ അനുമതി തേടി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും സന്തോഷവാർത്ത; ദുബായിലെ പ്രവാസി മലയാളികളടക്കം സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ കിട്ടും
ഒരു യാത്രാ വിമാനം ആക്രമണത്തിൽ തകർത്തു, ചിത്രം പങ്കുവച്ച് ഇറാൻ മാധ്യമങ്ങൾ; അമേരിക്കൻ-ഇസ്രയേലി ആക്രമണമെന്നും ആരോപണം