പേട്ടയിൽ ട്രെയിനിറങ്ങിയ യുവാവിനെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം, പ്രാഥമിക പരിശോധനയിൽ ഒന്നുമില്ല, കൈയിലെ യുപിഎസ് തുറന്നപ്പോൾ എംഡിഎംഎ

Published : Jun 19, 2025, 08:55 PM IST
Kerala Police

Synopsis

വട്ടിയൂർക്കാവിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശിയായ ജുവാൻ സിൽവർസ്റ്ററിൻെറ കൈയിൽ നിന്നാണ് ലഹരിവസ്തു പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. 100 ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവിനെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വട്ടിയൂർക്കാവിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശിയായ ജുവാൻ സിൽവർസ്റ്ററിൻെറ കൈയിൽ നിന്നാണ് ലഹരിവസ്തു പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും പേട്ടയിൽ ട്രെയിനിറങ്ങിയ ഇയാളുടെ കൈവശം ലഹരിവസ്തു ഉണ്ടെന്ന വിവരം സിറ്റി കമ്മീഷണർക്ക് ലഭിച്ചതിനെ തുടർന്നാണ് കസ്റ്റഡിലെടുത്തത്.

 പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് കൈയിലുണ്ടായിരുന്ന യുപിഎസ് തുറന്ന് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തു കണ്ടെത്തിയത്. ബം​ഗളൂരുവിൽ നിന്നും തലസ്ഥാനത്ത് ലഹരിവസ്തുക്കളെത്തിക്കുന്ന പ്രധാന ഏജൻറുമാരിൽ ഒരാളാണ് ജുവാനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പേട്ട പൊലീസിന് കൈമാറി.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം