പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ നീറ്റ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

Web Desk |  
Published : Jun 15, 2018, 09:21 AM ISTUpdated : Jun 29, 2018, 04:10 PM IST
പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ നീറ്റ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

Synopsis

പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ നീറ്റ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ജയ്പൂര്‍: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ തൂങ്ങി മരിച്ചു. പതിനെട്ടുകാരനായ കരണ്‍ കുമാര്‍ ഘാസി ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോട്ടയില്‍ പെയിംഗ് ഗസ്റ്റ് ആയി താമസിച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിദ്യാര്‍ത്ഥി.

ഉടന്‍ കരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12-3ം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കരണ്‍. കരണ്‍ ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പഠനത്തിലെ സമ്മര്‍ദ്ദമല്ല മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ പൊളിറ്റ് ബ്യൂറോക്ക് എതിർപ്പില്ല എന്നാണോ? മറുപടി ചിരിയിലൊതുക്കി ബേബി; 'തോൽവിയുടെ ഉത്തരവാദിത്വം ഒറ്റയ്ക്കല്ല'
ചെട്ടികുളങ്ങരയിൽ വാഹനാപകടം, കാൽനടയാത്രികനായ വയോധികനും ബൈക്ക് ഓടിച്ച യുവാവിനും ദാരുണാന്ത്യം