
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നല്‍കുന്നതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്ക് ആശ്വാസകരമാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. രക്ഷിക്കാന്‍ പറ്റിയ അവസ്ഥയിലല്ല മുരുകനെ തിരുവനന്തപുരം മെഡി കോളേജില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തേടിയത് രേഖകളിലാക്കാത്തത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചികിത്സകിട്ടാതെയാണോ മുരുകന്‍ മരിച്ചത് എന്ന് കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമത കണ്ടെത്തുന്ന പരിശോധനയില്‍ മസ്തിഷ്ക മരണം സംഭവിച്ച നിലയിലായിരുന്നുവെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. രക്ഷിക്കാന്‍ പറ്റിയ സ്ഥിതിയായിരുന്നില്ല. ജിസിഎസ് സ്കോര്‍ ഏറ്റവും കുറഞ്ഞ സ്കോറായ മൂന്നില്‍ ആയിരുന്നു.
മുരുകന്‍റെ കൃഷ്ണമണികളുടെ ചലനം നിലച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുരുകനെ എത്തിച്ച സ്വകാര്യ ആശുപത്രികളില്‍ ന്യൂറോ സര്‍ജന്‍ ഇല്ലാതിരുന്നതും വെന്‍റിലേറ്ററുകളുടെ അഭാവവുമാണ് ചികിത്സ നല്‍കാന്‍തടസമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോമ കെയര്‍ സംവിധാനം ഒരുക്കണം, കുറ്റമറ്റ രീതിയില്‍ അടിയന്തര ചിക്തിസ വിഭാഗം വേണമെന്നും അപകട ചികിത്സ മേഖലയില്‍ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുമ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam