മെഡിക്കൽ കോളേജ് കോഴ; കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് സാധ്യത

Published : Jul 21, 2017, 08:44 AM ISTUpdated : Oct 04, 2018, 07:28 PM IST
മെഡിക്കൽ കോളേജ് കോഴ; കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് സാധ്യത

Synopsis

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് സാധ്യത. കോഴയെ കുറിച്ചുള്ള തെളിവുകൾ ഏത് ഏജൻസിക്കും കൈമാറാമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ അംഗം എകെ നസീർ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വ്യക്തമാക്കി. അതിനിടെ ഇന്ന് ചേരാനിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം റദ്ദാക്കി. നാളെ ചേരുന്ന ഭാരവാഹി യോഗം കോഴവിവാദം ചർച്ച ചെയ്യും..

മെഡിക്കൽ കോഴയിൽ ആടിയുലഞ്ഞ് ബിജെപി. ദേേശീയ തലത്തിൽ വരെ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം എതെങ്കിലും കേനദ്ര ഏജൻസിയെ തന്നെ അന്വേഷണമെമേൽപ്പിക്കുമെന്നാണ് സുചന. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടുതൽ അന്വേഷണം വേണമെന്ന് കുമ്മനവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൻറെ ഉള്ളടക്കത്തെ ചൊല്ലിയും വിവരങ്ങൾ പുറത്തായതിലും സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് കടുത്തു. തന്നെ കുടുക്കാൻ ബോധപൂർവ്വമായ നീക്കമുണ്ടായെന്നാണ് എംടിരമേശിന്റെ നിലപാട്. നടപടി ആർഎസ് വിനോദിൽ മാത്രം ഒതുക്കരുതെന്നാണ് മുരളീധരപക്ഷത്തിന്റെ ആവശ്യം. നി‍ർണ്ണായക തെളിവുകളുണ്ടെന്നും ഏത് ഏജൻസിക്കും കൈമാറാമെന്നും അന്വേഷണ കമ്മീഷൻ അംഗം എകെ നസീ‍ർ ന്യൂസ് അവറിൽ പറഞ്ഞു

രമേശിനെ കുടുക്കാാൻ തന്നെ ഇരയാക്കിയെന്നാണ് പാ‍ർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ആ‍ർഎസ് വിനോദ് പറയുന്നത്.വരും ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും വിനോദ് ന്യൂസ് അവറിൽ പറഞ്ഞു. ഇതൊക്കെ കോഴക്കണ്ണിയിഷ പെട്ട നേതാക്കൾ ഇനിയമുണ്ടെന്ന സൂചനനയാണ് നൽകുന്നത്. ഇന്ന് ആലപ്പുഴയിൽ ചേരാനിരുന്ന കോർകമ്മിറ്റി റദ്ദാക്കി. നാളെ ത്തെ സംസ്ഥാന കമ്മിറ്റിയും മാാറ്റി . നാളെ തിരുവന്തപുരത്ത് ഭാരവാഹിയോഗം ചേരും. പനി ബാധിച്ച കുമ്മനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണിതെന്നാണ് പാ‍ർട്ടി വിശദീകരണം. എന്നാൽ കേന്ദ്ര തീരുമാനം കൂടി വന്നിട്ട് സംസ്ഥാനത്ത് ചർച്ച ചെയ്യാമെന്ന ആലോചനയുടെ ഭാഗമാണിതെന്നും സൂചനയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു