
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദത്തില്‍ മെഡിക്കൽ കോളേജിനായി ആകെ ചോദിച്ചത് 17 കോടി രൂപ. എന്നാല്‍ 5 കോടി 60 ലക്ഷം രൂപയാണ് കൈമാറിയത്.
ബാക്കി തുകയ്ക്ക് പകരം സതീഷ് നായർ എൻആർഐ സീറ്റ് ചോദിച്ചു . വർക്കല എസ്.ആർ.കോളേജ് ഉടമ ആർ.ഷാജിയോടാണ് പണം ആവശ്യപ്പെട്ടത് . ഇതേക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് വിവരം കിട്ടിയിരുന്നു. കേന്ദ്രസർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നു . എന്നാല്‍ പാർട്ടി കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നില്ല .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam