സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി; പേവിഷ പ്രതിരോധ കുത്തിവെയ്പ് മരുന്ന് പോലും സ്റ്റോക്കില്ല, 209 ഇനങ്ങളുടെ ഈ വർഷത്തെ സ്റ്റോക്കെത്തിയില്ല

Published : Sep 24, 2026, 07:49 PM IST
medicine crisis

Synopsis

റാബീസ് വാക്സീൻ, സിറിഞ്ച്, ബി പി.ബ്ലേഡ്, വൈറ്റിൻ ബി കോപൗണ്ട്, വൈറ്റമിൻ ഡി3 ഉൾപ്പടെ അവശ്യവും അതാവശ്യമായ മരുന്നിന്റെയും ഉപകരണങ്ങളുടെയും പുതിയ സ്റ്റോക്ക് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നിനും ഉപകരണങ്ങൾക്കും പ്രതിസന്ധി. 209 ഇനം മരുന്നുകളും ഉപകരണങ്ങളും ഉൾപ്പടെയുള്ളവയുടെ ഈ സാമ്പത്തിക വർഷത്തിലേക്കുള്ള പുതിയ സ്റ്റോക്ക് ഇനിയുമെത്തിയില്ല. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മരുന്നിനുൾപ്പടെ പ്രതിസന്ധിയുണ്ട്. പർച്ചേസ് ഓർഡറുകൾ വൈകിയതാണ് പ്രശ്നത്തിനിടയാക്കിയത്.

റാബീസ് വാക്സീൻ, സിറിഞ്ച്, ബി പി.ബ്ലേഡ്, വൈറ്റിൻ ബി കോപൗണ്ട്, വൈറ്റമിൻ ഡി3 ഉൾപ്പടെ അവശ്യവും അതാവശ്യമായ മരുന്നിന്റെയും ഉപകരണങ്ങളുടെയും പുതിയ സ്റ്റോക്ക് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കണക്കെടുപ്പ് പൂർത്തിയാക്കി, ഏപ്രിലിനുള്ളിൽ പർച്ചേസ് ഓർഡർ നൽകുന്നത് പതിവ്.

ഇത്തവണ തെരഞ്ഞെടുപ്പായതിനാൽ പർച്ചേസ് ഓർഡർ വൈകി. പുതിയ സർക്കാർ അധികാരമേറിയിട്ടും ഉടൻ പർച്ചേസ് ഓ‌ഡർ നൽകിയതുമില്ല. ജൂൺ മുതലാണ് ഈ സാമ്പത്തിക വർഷത്തിലേക്കുള്ള ഓർഡർ നൽകിയത്. പശ്ചിമേഷ്യഷൻ യുദ്ധമടക്കമുള്ള സാഹചര്യങ്ങളാൽ ഓർഡർ നൽകിയിട്ടും സ്റ്റോക്കെത്താൻ വൈകുകയാണ്. ചുരുക്കം സ്റ്റോക്ക് മാത്രമാണ് ആശുപത്രികളിൽ ബാക്കി. പല മരുന്നുകളും കിട്ടാതായി തുടങ്ങി.

എന്നാൽ പ്രതിസന്ധിയില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. 1200 കോടിയോളം കുടിശ്ശികയുള്ളതിനാൽ സർക്കാരിന് കടം നൽകാൻ മരുന്ന് കമ്പനികൾക്ക് താത്പര്യമില്ല. പണം നൽകി അപ്പപ്പോൾ മരുന്ന് വാങ്ങാൻ ആശുപത്രികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് പ്രതീക്ഷ.സ്റ്റോക്ക് എത്താൻ വൈകിയാൽ, അടുത്ത മാസം മരുന്ന്ക്ഷാമം രൂക്ഷമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ ​ഗാന്ധിക്ക് പറയാനാകുമോ? ചോദ്യവുമായി ബിജെപി
മകൻ വിടപറഞ്ഞിട്ട് ഒരുമാസം; വിധവയായ മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി വീട്ടമ്മ