
അമേരിക്ക: ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ ഹിറ്റലറിന്‍റെ ആത്മകഥയാണ് മെയിന്‍ കാംഫ്. അമേരിക്കയില്‍ ഹിറ്റ്ലറിന്‍റെ മെയിന്‍ കാംഫ് ലേലത്തിന് വില്‍ക്കുകയാണ്. പുസ്തകത്തിന് പ്രതീക്ഷിക്കുന്ന വില 1278000 രൂപയാണ്. മെയിന്‍ കാംഫിന്‍റെ ഒരു കോപ്പി കിട്ടുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഹിറ്റ്ലര്‍ ഒപ്പിട്ട മെയിന്‍ കാംഫ് സ്വന്തമാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുതന്നെയാണ്.
പുറം ചട്ടക്ക് ശേഷമുള്ള വെളുത്ത പേജില്‍ ഹിറ്റ്ലറിന്‍റെ ഒപ്പിനു താഴെ ഇങ്ങനെ എഴിതിയിരിക്കുന്നു. ശ്രേഷ്ഠനായവന്‍ മാത്രമേ യുദ്ധത്തില്‍ ജയിക്കു. ഈ വരിക്കും ഒപ്പിനുമൊപ്പം എഴുതിയ ദിവസവും , വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. നീല പുറം ചട്ടയിലുള്ള പുസ്തകത്തില്‍ ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയുടെ ചിഹ്നവും ഉണ്ട്.
1930 ആഗസ്റ്റ് 18 നാണ് ഹിറ്റ്ലര്‍ പുസ്തകത്തില്‍ ഒപ്പിടുന്നത്. സെപ്റ്റംബര്‍ 14 ന് നടക്കാന്‍ പോകുന്ന ദേശീയ ഇലക്ഷനില്‍ പോരാടേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രസംഗത്തിലൂട പ്രചോദിപ്പിക്കുകയായിരുന്നു ഈ സമയത്ത് ഹിറ്റ്ലര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam