സ്വാതിയുടെ കൊലപാതകം: പോലീസിനെതിരെ വെട്ടിത്തുറന്ന് രാകുമാറിന്‍റെ പിതാവ്

By Web DeskFirst Published Jul 8, 2016, 10:17 AM IST
Highlights

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാകുമാറിന്‍റെ പിതാവ് പോലീസിനെതിരെ രംഗത്ത്. ദളിതനായതിനാലാണ് തന്‍റെ മകനെ പൊലീസ് കേസില്‍ പെടുത്തിയത് എന്ന് പരമേശ്വരം ആരോപിച്ചു. ആറസ്റ്റിനെക്കുറിച്ച് ഒരു തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അര്‍ധരാത്രി ബലം പ്രയോഗിച്ചാണ് രാംകുമാറിനെ പോലീസ് പിടികൂടിയത്. പൊലീസുകാര്‍ വാതിലില്‍ തട്ടുമ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. കറന്‍റ് ഇല്ലാത്തതിനാല്‍ ഫ്ളാഷ്‌ലൈറ്റില്‍ വാതില്‍തുറന്നപ്പോള്‍ പൊലീസ്‌ കുമാര്‍ മുത്തുകുമാറിനെ ചോദിച്ചു. മുത്തുകുമാര്‍ എന്നയാള്‍ ഇവിടെ താമസിക്കുന്നില്ലെന്ന് ഞാന്‍ മറുപടി നല്‍കി. എനിക്ക് മൂന്ന് മക്കളാണ്. രണ്ട് പെണ്ണും ഒരു ആണും. ആണ്‍കുട്ടി എവിടെയാണെന്നായിരുന്നു പിന്നെ പൊലീസുകാരുടെ ചോദ്യം. 

അവന്‍ ഉറങ്ങുകയാണെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ അകത്തുകയറിയ പൊലീസുകാര്‍ മകനെ ബലാത്കാരമായി മുട്ടുകാലില്‍ ഇരുത്തി കൈകളില്‍ വിലങ്ങിട്ടു. തിരുനെല്‍വേലി ആശുപത്രിയില്‍ വെച്ച് മകന്‍ കുറ്റം സമ്മതിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. 

കഴുത്ത് മുറിച്ച ശേഷം അവന്‍ തറയിലാണ് കിടന്നിരുന്നത്. പൊലീസുകാരാണ് അവന്‍റെ ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത്. അവന്‍ കൊലപാതകിയല്ലെന്നും പരമേശ്വരന്‍ പറയുന്നു. രാംകുമാറിന് വേണ്ടി കൃഷ്ണമൂര്‍ത്തി എന്ന അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയത് വിവാദമായിരുന്നു. രാംകുമാറോ പിതാവോ ആവശ്യപ്പെടാതെയാണ് അഭിഭാഷകന്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. 

അതേ സമയം തന്‍റെ മകള്‍ വെട്ടേറ്റ് മരിക്കാനിടയായ കാരണങ്ങളെക്കുറിച്ച് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് സ്വാതിയുടെ പിതാവ് രംഗത്ത് വന്നു. ആര്‍ക്കും തന്റെ മകളെ തിരിച്ചുനല്‍കാനാകില്ല. പിന്നെന്തിനാണ് അവളെ തേജോവധം ചെയ്യാന്‍ എല്ലാവരും ശ്രമിക്കുന്നതെന്ന് യുവതിയുടെ പിതാവ് കെ സന്താനഗോപാലകൃഷ്ണന്‍ ചോദിച്ചു. ദി ഹിന്ദു പത്രത്തിനോടാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം.

ഇതേക്കുറിച്ചും പരമശിവം പ്രതികരിച്ചു. കൃഷ്ണമൂര്‍ത്തിയെ എനിക്ക് പരിചയമില്ല. അദ്ദേഹം എന്നോട് സംസാരിച്ചിട്ടല്ല ജാമ്യഹര്‍ജി നല്‍കിയതെന്നും പരമശിവം പറഞ്ഞു. തെങ്കാശിയിലെ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ് ഇയാള്‍. 

നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പട്ടാപ്പകല്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി കൊല്ലപ്പെട്ടത്. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോളായിരുന്നു സംഭവം. പ്രതിയെ പിടിക്കാന്‍ പൊലീസ് നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ രാംകുമാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

24കാരിയായ സ്വാതി ശ്രീപെരുമ്പത്തൂരിലെ ധനലക്ഷ്മി കോളജില്‍നിന്നാണ് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇന്‍ഫോസിസിന്റെ മൈസൂരു കാമ്പസിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീട് ചെങ്കല്‍പേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു.

click me!