മീനുകളിലെ മായം ചേർക്കൽ തടയാൻ നിയമം കൊണ്ടുവരുമെന്ന് മേഴ്സിക്കുട്ടി അമ്മ

By Web DeskFirst Published Jun 27, 2018, 4:56 PM IST
Highlights
  • ''ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും''

തിരുവനന്തപുരം: മീനുകളിലെ മായം ചേർക്കൽ തടയാൻ നിയമം കൊണ്ടുവരുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പിടിക്കപ്പെട്ടാൽ 6 മാസം തടവും  രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ കിട്ടും. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം എത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ കഴിഞ്ഞ ദിവസം കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടിയിരുന്നു. പരിശോധനയിൽ ഫോ‌ർമാലിന്റെ സാന്നിദ്ധ്യം കൂടിയ അളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് മീൻ പിടിച്ചെടുത്തത്.

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളടങ്ങിയ മീൻ  പിടികൂടിയത്. കൊല്ലത്ത ആര്യങ്കാവിലും കാസർഗോഡ്മ‍ഞ്ചേശ്വരത്തുമായിരുന്നു പരിശോധന നടത്തിയത്. രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് നിന്നും തൂത്തുക്കുടിയിൽ നിന്നും എറണാകുളത്തേക്കും ഏറ്റുമാനൂരിലേക്കും കൊണ്ടുവന്നതായിരുന്നു മീൻ. ഇത്തരത്തിലുള്ള രണ്ട് ലോഡ് മീനാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.  ചെമ്മീൻ ഉൾപ്പെടെയുള്ള 9.5 ടൺ മീൻ കൂടുതൽ പരിശോധനകൾക്ക് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാടും ഫോർമലിൻ ചേർത്ത മീൻ പിടികൂടിയിരുന്നു. 

click me!