ഓസിലിനെയും ഗുന്ദ്വാനെയും പുറത്താക്കണം; ആദ്യ മത്സരത്തിന് മുമ്പ് ജര്‍മന്‍ ടീം പ്രതിസന്ധിയില്‍

Web Desk |  
Published : Jun 17, 2018, 09:20 AM ISTUpdated : Jun 29, 2018, 04:16 PM IST
ഓസിലിനെയും ഗുന്ദ്വാനെയും പുറത്താക്കണം; ആദ്യ മത്സരത്തിന് മുമ്പ് ജര്‍മന്‍ ടീം പ്രതിസന്ധിയില്‍

Synopsis

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനെ സന്ദര്‍ശിച്ചതാണ് ഓസിലിനും ഗുന്ദ്വാനും തിരിച്ചടിയാകുന്നത് വിവാദങ്ങൾ ടീമിന്‍റെ പ്രകടനത്തെ ബാധിക്കില്ലെന്ന് മധ്യനിരതാരം ടോണി ക്രൂസ്

മോസ്കോ: ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പ് ജര്‍മ്മന്‍ടീം പ്രതിസന്ധിയിൽ. മെസ്യൂട്ട് ഓസില്‍ ഇല്‍ഖായ് ഗുന്ദ്വാൻ എന്നിവരെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനെ സന്ദര്‍ശിച്ചതാണ് ഓസിലിനും ഗുന്ദ്വാനും തിരിച്ചടിയാകുന്നത്.

കഴിഞ്ഞമാസം ലണ്ടനില്‍വെച്ചായിരുന്നു സന്ദര്‍ശനം. ജര്‍മ്മനിയില്‍ജനിച്ച ഓസിലും ഗുന്ദ്വാനും തുര്‍ക്കി വംശജരാണ്. താരങ്ങള്‍രാജ്യസ്നേഹികളല്ലെന്ന ആരോപണവുമായി ആരാധകര്‍രംഗത്തെത്തി. ഇരുവരെയും പുറത്താക്കുകയല്ലാതെ വഴിയില്ലെന്ന് സ്റ്റെഫാന്‍എഫന്‍ബര്‍ഗ്  പറഞ്ഞു.

സൗദിക്കെതിരായ ജര്‍മ്മനിയുടെ അവസാന സന്നാഹമത്സരത്തിനിറങ്ങിയ ഗുന്ദ്വനെ അസഭ്യ വര്‍ഷത്തോടെയാണ്  ജര്‍മ്മന്‍ആരാധകര്‍സ്വീകരിച്ചത്. ആരാധകരുടെ പെരുമാറ്റത്തെ നിശിതമായി വിമര്‍ശിച്ച പരിശീലകന്‍ലോ, ലോകകപ്പ് മത്സരങ്ങൾക്കിടയിലും സമാനമായ പ്രതിഷേധങ്ങൾ ഉണ്ടാകാമെന്നും പറഞ്ഞു.

അതേസമയം വിവാദങ്ങൾ ടീമിന്‍റെ പ്രകടനത്തെ ബാധിക്കില്ലെന്ന് മധ്യനിരതാരം ടോണി ക്രൂസ് ആത്വ വിശ്വാസം പ്രകടിപ്പിച്ചു. എന്തായാലും കിരിടം നിലനിര്‍ത്താനിറങ്ങുന്ന ജര്‍മ്മനിക്ക് എതിരാളികളേക്കാൾ തലവേദന ഇപ്പോൾ സ്വന്തം ആരാധകരാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും