തനിക്ക് ഒരിക്കല്‍ കൂടി നടക്കണമെന്ന് ഫ്രാങ്കോ

By Web DeskFirst Published Feb 23, 2018, 10:34 AM IST
Highlights

മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും തടികൂടിയ മനുഷ്യനാണ് ജുവാന്‍ പെട്രോ ഫ്രാങ്കോ.595 കിലോ ഭാരത്തിലേക്ക് എത്തിയതോടെ 2016 ലാണ് ഗിന്നസ് വേള്‍ഡ് റെക്കോഡിന് ഫ്രാങ്കോ അര്‍ഹനാകുന്നത്. മെക്സിക്കന്‍ സ്വദേശിയാണ് ജുവാന്‍ പെട്രോ ഫ്രാങ്കോ.

ഗിന്നസ് വേള്‍ഡ് റെക്കോഡ് ലഭിക്കുന്ന സമയത്ത് ഫ്രാങ്കോയ്ക്ക് ബെഡില്‍ നിന്ന് എണീക്കാന്‍ പോലും പറ്റിയിരുന്നില്ല. ഡയബറ്റീസും കൊളസ്ട്രോളും ശരീരത്തെ വളരെ മോശമായി ബാധിച്ചിരുന്നു. തടിക്കുറച്ചില്ലെങ്കില്‍ ജീവിതത്തെ വളരെ മോശമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

2017 മേയിലാണ് ആദ്യ ഡബിള്‍ ഗ്യാസ്ട്രിക് സര്‍ജിറിക്ക് ഫ്രാങ്കോ വിധേയനാകുന്നത്. ആറുമാസങ്ങള്‍ക്ക് ശേഷം ഗ്യാസ്ട്രിക്ക് ബൈപാസിന് വിധേയമായി. 33 കാരനായ ഫ്രാങ്കോക്ക് 345 കിലോ ഭാരമാണ് ഇപ്പോള്‍ ഉള്ളത്.  

24 മണിക്കൂറും ഓക്സിജന്‍ ട്യൂബുമായാണ് ഫ്രാങ്കോ ജീവിക്കുന്നത്.  ദിവസത്തിന്‍റെ ഭൂരിഭാഗവും ബെഡില്‍ കഴിയുന്ന ഫ്രാങ്കോ ഈ വര്‍ഷം ഇതാദ്യം വാക്കര്‍ ഉപയോഗിച്ച് ഒരടി നടന്നു. തന്‍റെ ഏറ്റവും വലിയ  സ്വപ്നം ഒരിക്കല്‍ കൂടി നടക്കണമെന്നാണെന്ന് ഫ്രാങ്കോ പറയുന്നു.

 

 


 

click me!