മൈക്രോഫിനാന്‍സ്; സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധം വേണ്ടെന്ന് എസ്എന്‍ഡിപി

Published : Jul 09, 2016, 08:57 AM ISTUpdated : Oct 04, 2018, 05:19 PM IST
മൈക്രോഫിനാന്‍സ്; സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധം വേണ്ടെന്ന് എസ്എന്‍ഡിപി

Synopsis

ആലപ്പുഴ: മൈക്രോഫിനാന്‍സ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധത്തിനില്ലെന്ന് എസ്എന്‍ഡിപി. സര്‍ക്കാരിനെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് എസ്എന്‍ഡിപി യോഗം നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. എസ്എന്‍ഡിപി നേതൃയോഗം ആലപ്പുഴയില്‍ തുടരുകയാണ്.

മൈക്രോഫിനാന്‍സ് വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്. കഴിഞഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മൈക്രോഫിനാന്‍സിന്റെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. അതോടൊപ്പം വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

മൈക്രോഫിനാന്‍സില്‍ ഇതുവരെ എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധം നടത്തേണ്ടതില്ല. ഇന്ന് വൈകീട്ട് നടത്താനിരുന്ന പ്രതിഷേധ പ്രകടനവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധ പ്രകടനം നടത്തരുതെന്നും മറിച്ച് ശാഖകളില‍് വിശദീകരണ യോഗങ്ങള്‍ നടത്താനുമാണ് എസ്എന്‍ഡിപി യോഗത്തിന്‍റെ തീരുമാനം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിയാല്‍ അത് സംഘടനാപരമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് എസ്എന്‍ഡിപി യോഗം നേതൃത്വം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ