സോണിയയെയും രാഹുലിനെയും അറിയില്ലെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍

Web Desk |  
Published : May 12, 2016, 05:59 PM ISTUpdated : Oct 04, 2018, 07:45 PM IST
സോണിയയെയും രാഹുലിനെയും അറിയില്ലെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍

Synopsis

ഇടപാടില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഗാന്ധി കുടുംബം ഇടപാടില്‍ കോഴ വാങ്ങിയിട്ടില്ലെന്ന് തെളിയേണ്ടതുണ്ടെന്നും ക്രിസ്റ്റന്‍ മിഷേല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയെന്നും അഗസ്റ്റ വെസ്റ്റ്|ലാന്റ് കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ വിട്ടയക്കാമെന്ന ധാരണയുണ്ടാക്കിയെന്നുമുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മൈക്കിള്‍ പറഞ്ഞു. മൈക്കിള്‍ ഇന്ത്യയിലെ അന്വേഷണവുമായി സഹകരിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മൈക്കിളിനെ ചോദ്യം ചെയ്യുന്നതിനായി അബുദാബിയിലേക്ക് പോകുന്ന കാര്യം പരിഗണിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കി. ഇതിനിടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ അഗസ്റ്റ വെസ്റ്റ്|ലാന്റിന്റെ ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ഇടപാടില്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മകനുള്ള പങ്ക് അന്വേഷിക്കണമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല