ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തില്‍  മൂന്ന് പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു

Web Desk |  
Published : Mar 19, 2018, 08:19 PM ISTUpdated : Jun 08, 2018, 05:50 PM IST
ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തില്‍  മൂന്ന് പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു

Synopsis

ബസ് ജീവനക്കാരായ മൂന്ന് പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തില്‍  ബസ് ജീവനക്കാരായ മൂന്ന് പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു. അപകടം നടന്നത് ബസ് ജീവനക്കാരായ ഡ്രൈവറും കണ്ടക്ടറും ക്ലീനറും അറിഞ്ഞിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം, ഇവർ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ  കീഴടങ്ങുകയായിരുന്നെന്നും  പൊലിസ് വ്യക്തമാക്കി.

കഴിഞ്ഞ 18ന് ആണ് കുഴൽക്കിണർ പണിക്കെത്തിയ ഛത്തീസ്‍ഗഡ് സ്വദേശികളായ  സുരേഷ് ഗൗഡ, ബെല്ലി ഷോറി എന്നിവര്‍ ബസ് കയറി മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി രാജേഷിനെ സാരമായ പരുക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഴൽകിണർ നിർ‌മ്മാണ ജോലികൾക്കായി എത്തിയ തൊഴിലാളികൾ രാത്രി മൈതാനത്ത് വാഹനം നിർത്തിയ ശേഷം, സമീപത്ത് കിടന്നുറങ്ങുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന സെന്റ് സേവ്യർ ബസ്, തിരിക്കുന്നതിനായി പിന്നോട്ടെടുക്കവേ, ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മുകളിൽക്കൂടി കയറി ഇറങ്ങുകയായിരുന്നു.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ