
തിരുവനന്തപുരം: ഗവർണറുടേത് നിയമ വിരുദ്ധ നടപടിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. ഗവർണർ മുൻകയ്യെടുത്ത് ഉണ്ടാക്കിയ ഭാരതാംബ വിവാദം പ്രശ്നങ്ങളുണ്ടാക്കി. വിസിമാർ സർവ്വകലാശാലകളിൽ സങ്കുചിത രാഷ്ട്രീയം നടപ്പാക്കരുത്. ആർഎസ്എസ് താൽപര്യം നടപ്പാക്കുന്ന നടപടിയിൽ നിന്ന് പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഗവർണർ നിൽക്കേണ്ടത് സംസ്ഥാന താൽപര്യത്തിനൊപ്പമാണ്. അമിതാധികാരവും ഏകാധിപത്യവും ഗവർണർ പദവിക്ക് അനുയോജ്യമല്ല. സർവ്വകലാശാലക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കേരള വിസിയെയും മന്ത്രി വിമർശിച്ചു. രാഷ്ട്രീയ ഗിമ്മിക്കുകളിൽ വിസിമാർ അഭിരമിക്കരുതെന്നും അക്കാദമിക് പ്രവർത്തനങ്ങളിൽ വീഴ്ച വരുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ആർ ബിന്ദു ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam