ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ; കേരളത്തെ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍

Published : Apr 28, 2016, 04:14 PM ISTUpdated : Oct 04, 2018, 06:40 PM IST
ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ; കേരളത്തെ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍

Synopsis

ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള സുപ്രീം കോടതി ഉത്തരവില്‍ നിന്ന് ഈ വര്‍ഷം കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടന്നുകഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും വിഎസ് ശിവകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്കാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ത്തിയായത്. ഇതിന് പിന്നാലെ അഖിലേന്ത്യാ തലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.  സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

22 സ്വർണ്ണ താലികൾ 5 സ്വർണ്ണ പൊട്ടുകൾ സ്വർണ്ണ ആൾരൂപങ്ങൾ എല്ലാം പോയി, കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച
പണമയച്ചിട്ടുള്ളത് നൂറുകളക്കിന് ആളുകൾ, കീർത്തനയുടെ ഹെവി ബിസിനസ്, ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ