പഴുത്ത ചക്ക വെറുതെ നല്‍കിയില്ല; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മോഷണക്കേസില്‍ പൊലീസ് ഉള്‍പ്പെടുത്തി

By Web DeskFirst Published Jun 22, 2018, 12:04 PM IST
Highlights
  • പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയാതിരിക്കാനായി 19 വയസെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്

പാറ്റന:പൊലീസ് ഉദ്യോഗസ്ഥന് പഴുത്ത ചക്ക വെറുതെ നല്‍കാത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബൈക്ക് മോഷണ കേസില്‍ ഉള്‍പ്പെടുത്തി. ബീഹാറിലെ ഒരു പച്ചക്കറി കച്ചവടക്കാരന്‍റെ മകനാണ് കുട്ടി. പലപ്പോഴും പണം തരാതെ പൊലസീസ് ഉദ്യോഗസ്ഥര്‍ കടയില്‍ നിന്നും പഴങ്ങളും പച്ചക്കറികളും എടുക്കാറുണ്ട്. എന്നാല്‍ പഴുത്ത ചക്ക കിലോയ്ക്ക് 80 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇത് പണം നല്‍കാതെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പറഞ്ഞു.

മാര്‍ച്ച് 19 ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മകനെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പൊലീസുകാരുമായി സഹകരിച്ചു. മാര്‍ച്ച് 21 നാണ് മകന്‍റെ പേരില്‍ ബൈക്ക് മോഷണം ആരോപിച്ചുള്ള കേസ് രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് അറിഞ്ഞതെന്നും  എന്നാല്‍ മകന്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്ന് പോലും പരിഗണിക്കാതെ ബിയൂര്‍ ജയിലിലേക്ക് അയക്കുകയായിരുന്നെന്നും പിതാവ് ആരോപിക്കുന്നു. കുട്ടി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയാതിരിക്കാനായി 19 വയസെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയതെന്നും പിതാവ് ആരോപിക്കുന്നു. എന്നാല്‍ വിഷയത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

click me!