പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

Published : Jan 20, 2018, 04:08 PM ISTUpdated : Oct 04, 2018, 11:51 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

Synopsis

ഫരീദാബാദ്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ​സ്​ത്രീകൾക്ക്​ നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന ഹരിയാനയിൽ നിന്ന്​ തന്നെയാണ്​ ഈ പീഡനവാർത്തയും പുറത്തുവരുന്നത്​. സോഹ്​ന ​റോഡിൽ വെള്ളിയാഴ്​ച വൈകി​ട്ടോടെയായിരുന്നു സംഭവം.

അച്​ഛ​ന്‍റെ സഹോദരിക്കൊപ്പം ​വയലിൽ ജോലിയെടുക്കാനായി ഉച്ചയോടെ നടന്നുപോകു​മ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നംഗ സംഘം കാറിൽ എത്തി പെൺകുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. മൂന്ന്​ പേർക്കെതിരെയും കേസ്​ രജിസ്​റ്റർ ചെയ്​ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

ഹരിയാനയിൽ കൂട്ടബലാത്സംഗ​ക്കേസുകൾ വർധിക്കു​ന്നതിനി​ടെ പൊലീസ്​ ഈ കേസ്​ ആദ്യം മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു​. എന്നാൽ ഫരീദാബാദിൽ പുതുതായി ചുമതലയേറ്റ പൊലീസ്​ കമീഷണർ സംഭവം സ്​ഥിരീകരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അന്തസ്സും അച്ചടക്കവും ഉത്തരവാദിത്തവും കാട്ടണം, എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ മാർഗരറ്റ് ആൽവ
യാത്രക്കാരിലേറെയും വിദേശികൾ, നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു